മോദി ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി; രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്. മോദി റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണെന്നും ജോര്‍ജ് തുറന്നടിച്ചു. ജനപക്ഷം എന്‍ഡിഎ ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ എന്‍ഡിഎ വിടുന്നതെന്നും ജോര്‍ജ് തുറന്നടിച്ചു.

സംസ്ഥാനം നേരിട്ട ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. ഇനി എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹം എന്‍ഡിഎ വിടുന്നുവെന്ന് പറഞ്ഞത്. ശബരിമല സ്ത്രീപ്രവേശന വിഷയം വന്ന സമയത്ത് നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാന്‍ പിസി ജോര്‍ജും ഉണ്ടായിരുന്നു.

ഇതിനു ശേഷമാണ് പിസി ജോര്‍ജ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്തകളും സംശയങ്ങളും എത്തിയത്. ഇതെല്ലാം ശരിവെച്ച് അദ്ദേഹം ബിജെപിയിലേയ്ക്ക് ചേക്കേറിയത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പ്രചാരണത്തിന് പിസി ജോര്‍ജ് രംഗത്തിറങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group