27.8 C
Kottayam
Sunday, May 5, 2024

22 വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ഭാര്യയായി സ്വീകരിച്ചത് തന്നെ കടുത്ത തീരുമാനം,മുകേഷിനെ വിമർശിച്ച് പി.സി.ജോർജ്

Must read

കൊല്ലം:എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നര്‍ത്തകിയായ മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചതോടു കൂടിയാണ് താരദമ്പതികളുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മുകേഷിന്റെ വിഷയവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതികരണവുമായാ പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്

പിസി ജോർജിൻ്റെ വാക്കുകളിങ്ങനെ:

മുകേഷ് എന്ന് പറയുന്നത് ഒരു സിനിമ നടന്‍ മാത്രമല്ല. ഒരു എം.എല്‍.എ കൂടിയാണ്. ഒരു കലക്കാരനായാല്‍ ചിലപ്പോള്‍ ലോല ഹൃദയനായിരിക്കാം. പക്ഷെ ഒരു എം.എല്‍.എ കൂടിയാകുമ്പോൾ കുറച്ചു കൂടി ഉത്തരവാദിത്യം ഉണ്ടാകും. പൊതു ജങ്ങളോട് കടപ്പെട്ടിരിക്കേണ്ട മുകേഷ് സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നത് മര്യാദകേടാണെന്ന തുറന്നടിച്ചിരിക്കുകയാണ് പിസി.

എന്തിനേറെ അദ്ദേഹത്തില്‍ നിന്നും 22 വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ഭാര്യയായി സ്വീകരിച്ചത് തന്നെ കടുത്ത തീരുമാനമാണ്.എന്നിട്ട് കുടുംബവുമായി ജീവിക്കാന്‍ തയ്യാറായി വന്ന പെണ്കുട്ടിയെ ഒരു കാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നു. ആ ബന്ധം ഉലഞ്ഞു പോവാതെ നോക്കാനുള്ള ബാധ്യത മുകേഷിനുണ്ടായിരുന്നു. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് ഇവര്‍.

മുകേഷിനെപ്പോലുള്ളവര്‍ മാതൃകയായാല്‍ സ്ത്രീപീഡനവും സ്ത്രീ വിമോചനവും എങ്ങനെയിരിക്കും. അതെവിടെ ചെന്നെത്തുമെന്നും പേടിക്കും. ഏതായാലും മുകേഷ് ഇങ്ങനെയൊരു അവസരമുണ്ടാക്കാന്‍ പാടില്ലായിരുന്നു. ആ പെണ്‍കുട്ടി ഒരു പരാതി കൊടുത്താല്‍ മുകേഷിനെതിരെ കേസ് എടുക്കേണ്ടി വരുമെന്നും തുറന്നടിച്ചിരിയ്ക്കുകയാണ് പിസി.

പരസ്ത്രീ ബന്ധവും പീഡനവും രൂക്ഷമായതോടെയാണ് ആദ്യ ഭാര്യ സരിത ബന്ധം വേര്‍പെടുത്തിയത്. ഇക്കാര്യം സരിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.

അതിനു ശേഷം കൊല്ലം മണ്ഡലത്തില്‍ 2016ല്‍ മുകേഷ് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം.

2016ലാണ് കൊല്ലത്ത് പി.കെ ഗുരുദാസന് പകരം എം മുകേഷിനെ സിപിഎം മത്സരിപ്പിക്കുന്നത്. അന്ന് തന്നെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് മുകേഷിനെതിരെ ഉയര്‍ന്നിരുന്നു. എന്നിട്ടും 17000 ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുകേഷിന്റെ വിജയം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പായപ്പോഴേക്കും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം മുകേഷിനൊപ്പം നിന്നു. പണ്ടേ വിവാദങ്ങളുടെ കൂട്ടുകാരനായ മുകേഷ് ഇത്തവണ വിജയിച്ച ശേഷവും അതില്‍ ഒരു മാറ്റവും വന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week