31.7 C
Kottayam
Saturday, May 18, 2024

സഹസ്രദള പത്മം വിരിഞ്ഞു, അപൂർവ്വ സസ്യത്തിൻ്റെ വിവരങ്ങളന്വേഷിച്ച് നാട്ടുകാർ

Must read

പാലക്കാട്:അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം വിരിഞ്ഞു. പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിലാണ് ആയിരം ഇതളുകളുള്ള താമര വര്‍ണക്കാഴ്ച ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ നേരിട്ടല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും ഇതിന്റെ ഭംഗി ആസ്വദിക്കുന്നത്.

സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് ഇവിടെ വിളിക്കുന്നത്. തണ്ട് വേണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. കാഴ്ച ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കായി ചിത്രങ്ങള്‍ കൈമാറുന്ന തിരക്കിലാണ് ഇവിടെ ഉള്ളവര്‍. ജല സസ്യങ്ങളുടെ വൈവിധ്യം, ഗപ്പി മത്സ്യങ്ങളുടെ വര്‍ണക്കാഴ്ച, ഇതെല്ലാം നിറയുന്ന പൂന്തോട്ടത്തിന് അഴകായി മാറുകയാണ് ആയിരം ഇതളുള്ള താമര വിസ്മയം.

ഉത്തരാഖണ്ഡിലെ താമരച്ചെടി മലപ്പുറം വഴിയാണ് പിരായിരിയിലെത്തിയത്. കേരളത്തിന്റെ കാലാവസ്ഥയില്‍ സഹസ്രദള പത്മം വിരിയുക എന്നത് അപൂര്‍വമാണ്. അതിനാല്‍ തന്നെ പൂവിടാന്‍ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെയാണ് ചെടി കൈമാറിയത്. എന്നാല്‍ രണ്ട് മാസത്തിനിപ്പുറം അഞ്ജലിയുടെ പരീക്ഷണവും പരിചരണവും ഫലം കണ്ടു. പതിനെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുള വന്നു. പിന്നാലെ ഇതള്‍ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week