KeralaNews

നാട്ടുകാരില്‍ നിന്നു പിരിച്ച കോടികളുമായി കൊല്ലത്തെ ജ്വല്ലറി ഉടമ മുങ്ങി

കൊല്ലം: നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത കോടികളുമായി കൊല്ലം പുനലൂരിലെ ജ്വല്ലറി ഉടമ മുങ്ങി. പവിത്രം ജ്വല്ലേഴ്‌സ് ഉടമ ടി. സാമുവേലാണ് നാട്ടുകാരുടെ പണവുമായി മുങ്ങിയത്. സംഭവത്തില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ പോലീസ് അറിയിച്ചു.

ഒരാഴ്ച്ചയിലധികമായി പവിത്രം ജ്വല്ലേഴ്‌സ് അടഞ്ഞു കിടക്കുകയാണ്. സ്വര്‍ണച്ചിട്ടി, നിക്ഷേപം എന്നീ ഇനങ്ങളില്‍ അന്‍പതോളം ആളുകളില്‍ നിന്നു ടി.സാമുവല്‍ എന്ന സാബു കോടികള്‍ പിരിച്ചെടുത്തു എന്നാണു റിപ്പോര്‍ട്ട്.

കൂടിയ പലിശയ്ക്കാണ് നാട്ടുകാരില്‍ നിന്ന് വന്‍തുകകള്‍ പ്രതി നിക്ഷേപമായി സ്വീകരിച്ചത്. തവണകളായി പണം അടച്ച് നിശ്ചിതകാലമെത്തുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കഴിയുന്ന നിലയില്‍ സ്വര്‍ണച്ചിട്ടിയും പവിത്രം ജ്വല്ലേഴ്‌സിലുണ്ടായിരുന്നു. വന്‍തുകയുമായി മുങ്ങിയ സാബുവിനെ പിടികൂടാനായി കൊല്ലം റൂറല്‍ എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button