26.2 C
Kottayam
Friday, June 5, 2026

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകരുതേ, എന്റെ അമ്മ മരിച്ചുപോകും- അപേക്ഷയുമായി മകന്‍, വൈറലായി പ്രാണവായുവിന് വേണ്ടിയുള്ള യാചന

Must read

ലഖ്നൗ:എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജൻ സിലിണ്ടറുകൾ എടുത്തുകൊണ്ടു പോകരുത്. ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്… സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽനിന്നുള്ള വാക്കുകളാണിത്. കോവിഡ് ബാധിതയായ അമ്മയ്ക്കു വേണ്ടി ഒരു മകൻ നടത്തുന്ന അപേക്ഷ. ഉത്തർ പ്രദേശിലെ സാദറിൽ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നിൽനിന്നുള്ളതാണ് ഈ കാഴ്ച.

തിങ്കളാഴ്ച വൈകുന്നേരമാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. യൂത്ത് കോൺഗ്രസാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറുകൾ എടുത്തുകൊണ്ടു പോകരുതെന്ന് അപേക്ഷിക്കുന്ന വ്യക്തിയുടെ അമ്മയെ ഈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ കയറ്റുന്നതിന് കാവൽനിൽക്കുന്ന പോലീസുകാരോടാണ് ഇദ്ദേഹം അഭ്യർഥിക്കുന്നത്. ദയവായി കൊണ്ടുപോകരുത്(ഓക്സിജൻ സിലിണ്ടർ). ഞാൻ എവിടെനിന്ന് ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കും? അമ്മയെ തിരികെ കൊണ്ടുവരുമെന്ന് എന്റെ കുടുംബത്തിന് വാക്കുകൊടുത്തിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്- പി.പി.ഇ. കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പോലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

- Advertisement -

അതേസമയം ഓക്സിജൻ നിറച്ച സിലിണ്ടറുകൾ പോലീസുകാർ ആശുപത്രിയിൽനിന്ന് കൊണ്ടുപോയെന്ന ആരോപണത്തിനെതിരെ ഉത്തർ പ്രദേശ് പോലീസ് രംഗത്തെത്തി. രണ്ടുദിവസം മുൻപ് ആഗ്രയിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെടുകയും ആളുകൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറുകൾ ആശുപത്രികൾക്ക് തിരികെ നൽകുകയും ചെയ്തിരുന്നു- ആഗ്ര എസ്.പി. പറഞ്ഞു.

- Advertisement -

വീഡിയോയിൽ കാണുന്ന രണ്ടുപേർ കൊണ്ടുപോകുന്നത് കാലിയായ സിലിണ്ടറാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബന്ധുവിന് ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് നൽകണമെന്ന് പോലീസുകാരോട് അഭ്യർഥിക്കുകയാണ് വീഡിയോയിൽ കാണുന്ന യുവാവ് ചെയ്യുന്നത്. ആരും ഓക്സിജൻ നിറച്ച സിലിണ്ടറുകൾ എടുത്തുകൊണ്ടുപോവുകയായിരുന്നില്ല- എസ്.പി. കൂട്ടിച്ചേർക്കുന്നു.

ഇത്തരത്തിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആളുകളിൽ തെറ്റിദ്ധാരണ പരത്തുമെന്നും യു.പി. പോലീസ് പറഞ്ഞു. ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിനെ അപലപിക്കുന്നതായും യു.പി. പോലീസ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week