26.5 C
Kottayam
Saturday, April 27, 2024

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ ദുരാചാരി’യുമായി യു.പി സര്‍ക്കാര്‍

Must read

ലക്‌നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ നടപടി. ‘ഓപറേഷന്‍ ദുരാചാരി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി എന്നു മുതല്‍ ആരംഭിക്കുമെന്ന കാര്യം വ്യക്തമല്ല. സ്ത്രീകളെ സ്ഥിരമായി ഉപദ്രവിക്കുവരെ ലക്ഷ്യമിട്ടാണ് പദ്ധതി. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം കുറ്റകൃത്യങ്ങളും ‘ഓപറേഷന്‍ ദുരാചാരി’ യില്‍ ഉള്‍പ്പെടും.

കുറ്റം തെളിയുന്നത് പ്രകാരം ആളുകളുടെ ചിത്രവും പേരും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇത്തരം കേസുകള്‍ വനിതാ പോലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക. സര്‍ക്കിള്‍ ഓഫീസ് മുതല്‍ താഴെക്കുള്ള തലങ്ങളില്‍ അതാത് ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം.

ഇതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week