KeralaNews

കൊച്ചിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊച്ചി: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ ശ്രീശൈലം വീട്ടില്‍ സുരേന്ദ്ര ബാബുവിന്റെ മകന്‍ വിഷ്ണു (30) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ കുര്യന്‍, അനീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കാക്കനാട്-പടമുഗള്‍ റോഡിലാണ് സംഭവം. റോഡരികിലെ കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. അനീഷ് ആണ് കാര്‍ ഓടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker