കോട്ടയം: സോളാര്‍ കേസ് നിയമപരമായി നേരിടുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച നടപടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിഷയത്തില്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കോണ്‍ഗ്രസ് പുനസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
ഉമ്മന്‍ ചാണ്ടിക്ക് പുറമേ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍ കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി, ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരത്ത് അഞ്ച് കേസും കൊച്ചിയില്‍ ഒരു കേസിന്റെയും എഫ്‌ഐആറാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്.