കണ്ണൂര്‍: യൂട്യൂബ് ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് കോടതിയില്‍. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.പി ശശീന്ദ്രന്‍ തലശ്ശേരി അഡീഷനല്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണം.
സഹോദരങ്ങളായ എബിനും, ലിബിനും യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ എടുത്ത് പറയുന്നു.
പ്രതികള്‍ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടു കിട്ടണം. പോലീസിനും സര്‍ക്കാറിനുമെതിരെ നടന്ന സൈബറാക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News