26.1 C
Kottayam
Monday, April 29, 2024

ഫേസ് ബുക്കിൽ പരിചയപ്പെട്ട ‘യുവതി’ പണി കൊടുത്തു, തിരുവാർപ്പ് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപ

Must read

കുമരകം ∙ ഫേസ് ബുക്കിൽ യുവതിയെന്ന വ്യാജേന നടത്തിയ ‘ഓൺലൈൻ തട്ടിപ്പിനിരയായി കോട്ടയം തിരുവാർപ്പ് സ്വദേശിയായ യുവാവിന് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. ഏതാനും ദിവസം മുൻപു യുവാവ് ഫെയ്സ്ബുക്കിൽ തന്റെ പടവും മറ്റു വിവരങ്ങളും ഇട്ടിരുന്നു. ഇതു കണ്ട് ലണ്ടനിലുള്ള വിദേശവനിതയെന്ന പേരിൽ ഒരാൾ യുവാവിനെ ഫോണിൽ വിളിച്ചു. തന്നെ ഇഷ്ടപ്പെട്ടെന്നും സമ്മാനമായ ലാപ്ടോപ്, ക്യാമറ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങൾ അയച്ചു നൽകാമെന്നും പറഞ്ഞ് അവയുടെ പടങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.

2 ദിവസം കഴിഞ്ഞപ്പോൾ ഡൽഹിയിൽ നിന്നാണെന്നു പറഞ്ഞു യുവാവിനു ഫോൺ വന്നു. ലണ്ടനിൽ നിന്നു സമ്മാനങ്ങൾ എത്തിയെന്നും ഇതു പേരിലേക്ക് അയച്ചു തരണമെങ്കിൽ നടപടിക്രമങ്ങളുണ്ടെന്നും അതിനായി 80,500 രൂപ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നും ഫോൺ സന്ദേശത്തിൽ അറിയിച്ചു. ഇതനുസരിച്ചു യുവാവ് പറഞ്ഞിരുന്ന ബാങ്ക് അക്കൗണ്ടിൽ പണം അടച്ചു.

പിറ്റേന്നു ഫോണിൽ വിളിച്ച ശേഷം സമ്മാനത്തിനൊപ്പം 8 ലക്ഷം രൂപ കൂടിയുണ്ടെന്നും ഇതു സമ്മാനത്തോടൊപ്പം അയയ്ക്കാൻ കഴിയില്ലെന്നും ഇത് അയയ്ക്കമെങ്കിൽ ഒരു ലക്ഷം രൂപ കൂടി വേണമെന്നും യുവാവിനോട് പറഞ്ഞു. ഒരു ലക്ഷം രൂപ ഇല്ലെന്നും 50,000 രൂപ അടുത്ത ദിവസം അടയ്ക്കാമെന്നു പറഞ്ഞു. ഇതിനുസരിച്ച് ഈ തുകയും യുവാവ് ബാങ്ക് അക്കൗണ്ടിൽ അടച്ചു. സമ്മാനമോ പണമോ എത്താതായതോടെയാണ് തട്ടിപ്പാണ് ഇതെന്ന് മനസ്സിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week