29.5 C
Kottayam
Monday, May 6, 2024

45 രൂപയ്ക്ക് ഇന്നു മുതല്‍ സവാള; ഒരാള്‍ക്ക് രണ്ടു കിലോ

Must read

തിരുവന്നതപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ വച്ച് റേഷന്‍ കാര്‍ഡിന് രണ്ട് കിലോ സവാള ലഭിക്കും.

റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ലൈസന്‍സി സറണ്ടര്‍ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്. കടയുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം പുളിമൂട്ടില്‍ നടക്കും. ഈ കട മാതൃകാ റേഷന്‍കടയായി പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. അല്ലാതെ റേഷന്‍കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല നടപടി.

എഫ്.സി.ഐയില്‍ നിന്ന് ധാന്യങ്ങള്‍ ഏറ്റെടുക്കുന്നതു മുതല്‍ റേഷന്‍കടയില്‍ വാതില്‍പ്പടി വിതരണം നടത്തുന്നതുവരെയുള്ള മുഴുവന്‍ ഉത്തരവാദിത്തവും സപ്ലൈകോയാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week