‘കണ്ണ് കിട്ടാതിരിക്കാന്‍’ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന് ദാരുണാന്ത്യം

ഷംലി: ആപത്ത് വരാതിരിക്കാനായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന്‍ മരിച്ചു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തിലാണ് ദാരുണാപകടം ഉണ്ടായത്. ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞ് നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കെട്ടിയ ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. അപകടം സംഭവിക്കുന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ അടുത്ത് ഉണ്ടായിരുന്നില്ല. ഒരു വയസുകാരനായ കുഞ്ഞിനെ ഉറക്കിക്കിടത്തി മാതാപിതാക്കള്‍ വീടിന്റെ ടെറസില്‍ ആയിരുന്ന സമയത്താണ് അപകടമുണ്ടായത്.

ടെറസില്‍ നിന്നു മാതാപിതാക്കള്‍ തിരികെ കുഞ്ഞിന്റെ അടുത്തെത്തിയപ്പോള്‍ കുഞ്ഞ് ജീവനില്ലാതെ നിലത്തു വീണ് കിടക്കുന്നതാണ് കാണ്ടത്. കഴുത്തില്‍ കെട്ടിയ ചരട് കുടുങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞുങ്ങള്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശില്‍ സാധാരണമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News