EntertainmentHome-bannerNationalNews
സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വിജയ്
ചെന്നൈ: മുപ്പത് മണിക്കൂറോളം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ കുറിച്ചും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്. സംഭവത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളെ ഇപ്പോള്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിയെ ചോദ്യം ചെയ്യുന്നത് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. 30 മണിക്കൂറാണ് താരത്തിനെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് വിജയ്യുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയത്. വീട്ടില്‍ നിന്ന് വിജയുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ കൊണ്ട് പോയിട്ടുണ്ട്. എന്നാല്‍ പണമോ മറ്റ് വസ്തുക്കളോ പിടിച്ചെടുത്തിട്ടില്ലെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News