ബജറ്റിന്റെ പുറംചട്ടയില്‍ ഗാന്ധിജി വെടിയേറ്റ് വീഴുന്ന ചിത്രം; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
തിരുവനന്തപുരം: അല്പം സമയം മുമ്പാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരണം അവസാനിപ്പിച്ചത്. പൗരത്വ നിയമഭേദഗതിയെയും കേന്ദ്ര സര്‍ക്കാരിനെയും അവതരണത്തില്‍ തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബജറ്റ് അവതരണത്തിനു ശേഷം ബജറ്റിന്റെ പുറംചട്ടയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മഹാത്മാഗാന്ധി നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് വീഴുന്ന ചിത്രമാണ് പുറംചട്ടയില്‍ ഉള്ളത്. ചിത്രകാരനായ ടോം വട്ടക്കുഴിയാണ് ഇത് വരച്ചത്.
1948 ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്സേയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. 31ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാജ്ഘട്ടില്‍ സംസ്‌കരിച്ചു. പിന്നീട് ഗോഡ്‌സെയെയും കുറ്റവാളികളെയും തൂക്കിലേറ്റിയിരുന്നു.