ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി രാജപ്പന്‍ എ.കെയാണ് മരിച്ചത്. അറുപത് വയസായിരുന്നു. മുപ്പത് വര്‍ഷമായി ഡല്‍ഹിയിലെ ജയ് മാ താര ക്ലിനിക്കില്‍ എക്സ് റേ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് മലയാളി നഴ്‌സുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അതേസമയം ഡല്‍ഹിയില്‍ തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ കടന്നേക്കും. 15000 കിടക്കകള്‍ ഉടന്‍ തയാറാക്കി വയ്ക്കാനും അഞ്ചംഗ സമിതി ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ഡോ. മഹേഷ് വര്‍മ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി വരികയാണ്. ജൂണ്‍ അവസാനത്തോടെ പോസിറ്റീവ് കേസുകള്‍ ഒരു ലക്ഷം കടക്കുന്ന സാഹചര്യമാണുള്ളത്. ജൂലൈ പകുതിയോടെ 42000 കിടക്കകള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ പതിനഞ്ച് ദിവസം കൂടുമ്പോള്‍ കേസുകള്‍ ഇരട്ടിക്കുകയാണ്. 25 ശതമാനം രോഗികള്‍ക്കും ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കേണ്ടി വരും. അഞ്ച് ശതമാനത്തിന് വെന്റിലേറ്റര്‍ സൗകര്യം വേണ്ടിവരുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.