പരിശോധനയ്ക്ക് ക്ലിനിക്കിലെത്തിയ യുവതിയുടെ മാറിടത്തില്‍ കയറിപ്പിടിച്ചു; എതിര്‍ത്തപ്പോള്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലംത്സംഗം ചെയ്തു
ലക്നൗ: ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം ഉണ്ടായത്. 25കാരിയാണ് ഡോക്ടര്‍മാര്‍ക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്ലിനിക്കിന്റെ ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടറായ അഖില്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയെ പരിശോധന സമയത്ത് ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു എന്നാണ് യുവതി പറയുന്നത്. മാറിടത്തില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.
വീട്ടിലെത്തിയ ശേഷം യുവതി പീഡന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും പോലീസില്‍ പരാതി നല്‍കുയും ചെയ്തു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.