കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മലപ്പുറം കാടാമ്പുഴ സ്വദേശിയായ ഇർഫാനെയാണ് കണ്ടെത്തിയത്. കുന്തിപ്പുഴ പാലത്തിന് സമീപത്തുവച്ചാണ് മൃതദേഹം ലഭിച്ചത്.ബുധനാഴ്ച വൈകിട്ടാണ് അഞ്ചംഗ സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടത്.ഒരാളെ സംഭവ ദിവസം രക്ഷിച്ചു മറ്റൊരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News