കൊല്ലത്ത് വിവാഹ വാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വിവാഹ വാഗ്ധാനം നല്‍കി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍. ചവറ ചെറുശ്ശേരി മുറിയില്‍ കെ.പി തീയറ്ററിന് എതിര്‍വശം പുളിമൂട്ടില്‍ വീട്ടില്‍ ഫെഡറിക് ജെയിംസിനെയാണ് (22) ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

വിവാഹ വാഗ്ധാനം നല്‍കി 18കാരിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി ാണ് പീഡിപ്പിക്കുകയായിരിന്നു. തെക്കേവിള സ്വദേശിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടു പോയി വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. നാലു മാസത്തോളമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇരവിപുരം സിഐ കെ വിനോദ്, എസ്‌ഐമാരായ എപി അനീഷ്, ദീപു, അഭിജിത്ത്, ബിനോദ് കുമാര്‍, ജിഎസ്‌ഐ സുനില്‍, എസ്‌സിപിഒ സൈഫുദ്ദീന്‍, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രന്‍, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News