ടിക് ടോക്കിനെ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് മൈക്രോ സോഫ്റ്റ്; വഴങ്ങാതെ കമ്പനി
ന്യൂയോര്‍ക്ക്: ടിക് ടോക്കിനെ വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കം കമ്പനി തടഞ്ഞു. യു.എസില്‍ ടിക് ടോക്കിന് വിലക്ക് വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം ടിക് ടോക്ക് കമ്പനി തന്നെ തടഞ്ഞത്. ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയും ആപ്പ് നിരോധിക്കാനുള്ള നീക്കം നടത്തിയത്. ഫെഡറല്‍ ജീവനക്കാരുടെ അടക്കം ലൊക്കേഷനുകളും മറ്റും ആപ്പ് വഴി ചൈനയ്ക്ക് ലഭിക്കുമെന്നാണ് അമേരിക്ക മുന്നോട്ട് വയ്ക്കുന്ന കാരണം.
തങ്ങളുടെ നീക്കം ടിക്ക് ടോക്ക് ഉപഭോക്താക്കള്‍ക്ക് അനുകൂലമായിരുന്നുവെന്നും ദേശ സുരക്ഷയ്ക്ക് അനുകൂലമായിരുന്നുവെന്നും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നു എന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
അതേസമയം, യുഎസ് സര്‍ക്കാരിനെതിരെ ടിക്ക് ടോക്ക് ഹര്‍ജി നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഈ നീക്കം ഇന്റര്‍നാഷണല്‍ എമര്‍ജന്‍സ് എക്കണോമിക്ക് പവര്‍ ആക്ടിനെ ദുരുപയോഗം ചെയ്യുന്നതാണെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.