28.9 C
Kottayam
Saturday, May 11, 2024

കൊച്ചിയില്‍ ഓട്ടോഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Must read

കൊച്ചി: എറണാകുളം വടുതലയില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. ആലപ്പുഴ എഴുപുന്ന സ്വദേശി റിജിന്‍ ദാസ്(35) ആണ് മരിച്ചത്.

പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയിരുന്നു. കൊച്ചി പച്ചാളത്തെ ഷണ്‍മുഖം റോഡില്‍ വച്ചാണ് സംഭവം. വടുതല സ്വദേശി ഫിലിപ്പാണ് ആക്രമണം നടത്തിയത്.

ഷണ്‍മുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് റിജിന്റെയും കടയുടമ പങ്കജാക്ഷന്റെയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. കൊലപാതക ലക്ഷ്യത്തോടെയായിരുന്നു ഫിലിപ്പ് പെട്രോള്‍ ഒഴിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week