കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,344 മരണം
ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 5,193,760 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണസംഖ്യ 3,34,597 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,818 പേരാണ് ലോകമാകെ മരിച്ചത്. അമേരിക്കയില്‍ മാത്രം 1,344 പേര്‍ മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണസംഖ്യ 96,280 ആയി. അമേരിക്കയില്‍ ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 25,574 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16,18,297 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ ഇതുവരെ 3,81,677 പേരാണ് രോഗമുക്തി നേടിയത്. 11,40,414 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 28,867 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,66,217 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ചു.
ന്യൂജഴ്‌സി (10,848), മിഷിഗന്‍ (5,129), മാസച്യുസെറ്റ്‌സ് (6,148), ഇല്ലിനോയി (4,607), കണക്ടിക്കട്ട് (3,582), പെന്‍സില്‍വാനിയ (4,917), കലിഫോര്‍ണിയ (3,616) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.