കണ്ണൂര്‍: തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. രയരോത്തെ കൊട്ടാരത്തില്‍ ഹൗസില്‍ പ്രകാശ് കുര്യനെ (35) ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്.
കാസര്‍കോട് സ്വദേശിനിയായ യുവതിയെ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ചാണ് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഓഗസ്റ്റ് 25നാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.
ഡി.വൈ.എസ്.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എന്‍.കെ. ഗിരീഷ്, എ.എസ്.ഐ. കെ. സത്യന്‍, സീനിയര്‍ സി.പി.ഒ.മാരായ സുരേഷ് കക്കറ, ടി.കെ. ഗിരീഷ്, സിന്ധു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News