KeralaNews

പി.സി ജോര്‍ജിനെ മാതൃകയാക്കിയാണ് ഞാന്‍ തെറിവിളി പഠിച്ചത്, ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ഭര്‍ത്താക്കന്മാരില്ല, ഇനി ആവശ്യം വരുമ്പോള്‍ പി.സി ജോര്‍ജിനെ വളിക്കാം; മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് ചുട്ടമറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കല്‍. പി.സി ജോര്‍ജിനെ മാതൃകയാക്കിയാണ് താന്‍ തെറിവിളിക്കാന്‍ പഠിച്ചതെന്നും അദ്ദേഹം ഉള്‍പ്പടെയുളള തലമുറ മാറി ചിന്തിക്കണമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

ഭര്‍ത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. എനിക്ക് അച്ഛനും ഭര്‍ത്താവും ഇല്ലയെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്. ഞാന്‍ വാടകയ്ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങള്‍ മൂന്നുപേര്‍ക്കും ഭര്‍ത്താക്കന്മാരില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഞങ്ങള്‍ പി.സി ജോര്‍ജിനെ വിളിക്കാമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വാക്കുകള്‍

ഭര്‍ത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. എനിക്ക് അച്ഛനും ഭര്‍ത്താവും ഇല്ലയെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്. ഞാന്‍ വാടകയ്ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങള്‍ മൂന്നുപേര്‍ക്കും ഭര്‍ത്താക്കന്മാരില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്‌ബോള്‍ ഞങ്ങള്‍ പി.സി ജോര്‍ജിനെ വിളിക്കാം. അങ്ങേരെ പോലുളള ഒരു പൗരയാണല്ലോ ഞാനും. അങ്ങേര്‍ക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റത്തുളളൂ. അങ്ങേര് ഈ വൃത്തിക്കേടൊക്കെ പറയുന്നുണ്ടല്ലോ.

പി.സി ജോര്‍ജ് ഒരു ജനപ്രതിനിധിയാണ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളര്‍ന്നുവന്നത്. എന്റെ ചെറുപ്പം തൊട്ട് കാണുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാന്‍ തെറിവിളിക്കാന്‍ പഠിച്ചത്. പി.സി ജോര്‍ജിന്റെ തെറിവിളി കേള്‍ക്കുമ്‌ബോള്‍ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. പി.സി തെറിവിളിക്കുമ്ബാള്‍ നമ്മള്‍ രോമാഞ്ചിഫിക്കേഷന്‍ വന്ന് കൈയ്യടിക്കണം. പക്ഷേ ശ്രരീലക്ഷ്മി അറയ്ക്കലിന് പറ്റത്തില്ല. അത് എന്തുകൊണ്ടാണ്? എനിക്കും പി.സി ജോര്‍ജിനും ഭരണഘടന നല്‍കുന്ന അവകാശം ഒന്നാണ്.

പി.സി ജോര്‍ജ് വിജയ് പി നായരെ ചവിട്ടി കൊല്ലുമായിരുന്നുവെന്നാ പറഞ്ഞത്. ഞങ്ങള്‍ ആരേയും ചവിട്ടി കൊല്ലാന്‍ ഒന്നുമല്ല പോയത്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ക്ക് ഗുണ്ടായിസമില്ല. ഇത്രയും തിരക്കുളള വ്യക്തിക്ക് എന്റെ വീഡിയോ ഒക്കെ കാണാന്‍ സമയം കിട്ടുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന് എന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ ഇവിടെ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇങ്ങ് വന്നാല്‍ വെടിവയ്ക്കാന്‍ ഞാന്‍ നിന്ന് തരാം.

ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കളള് പോലും കുടിച്ചിട്ടില്ല. ഒരു ടീച്ചറായ ഞാന്‍ ലഹരി ഉപയോഗിക്കരുതെന്ന് പറയുമ്‌ബോള്‍ എനിക്ക് അതിനുളള യോഗ്യത വേണം. ലഹരി ഉപയോഗിച്ചിട്ടല്ല എന്റെ വായില്‍ നിന്ന് തെറി വരുന്നത്. പി.സി ജോര്‍ജിന് ലഹരി ഉപയോഗിക്കുമ്‌ബോഴാകും വായില്‍ നിന്ന് തെറി വരുന്നത്. എന്റെ വായില്‍ നിന്ന് തെറി പ്രതിരോധത്തിന്റെ ഭാഗമായാണ് വരുന്നത്.

ഞാന്‍ ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയും എന്റെ പേഴ്സണല്‍ ലൈംഗിക അനുഭവങ്ങളെപ്പറ്റിയുമാണ് പറയുന്നത്. ആണുങ്ങള്‍ പറയുന്നത് പോലെയാണ് ഞാനും. ആണുങ്ങള്‍ ചെയ്യുമ്‌ബോള്‍ സെക്സും പെണ്ണുങ്ങള്‍ ചെയ്യുമ്‌ബോള്‍ അത് വ്യഭിചാരവും ആകുന്നത് എന്തുകൊണ്ടാണ്? എന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് അടക്കം എല്ലാം ഓപ്പണാണ്. അതെല്ലാം ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ കാണുന്നുണ്ട്. എന്റെ ഒരു വിദ്യാര്‍ത്ഥികളും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പുതിയ തലമുറയ്ക്ക് ഇതൊക്കെ സ്വീകരിക്കാന്‍ പറ്റും. എന്നാല്‍ പി.സി ജോര്‍ജിനെപോലെ പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് കഴിയുന്നില്ല. അദ്ദേഹത്തെ പോലുളളവരും ഇതൊക്കെ മനസിലാക്കണം. പി.സി ജോര്‍ജിനെപ്പോലുളളവരും മാറി ചിന്തിക്കുന്ന ഒരു സമൂഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker