KeralaNews

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം ഉണ്ടാകുമ്ബോള്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക വിപണയില്‍ ഇടപെടുകയെന്നതാണ്. 13 ഇനം അവശ്യസാധനങ്ങള്‍ 2016 ഏപ്രില്‍ മാസത്തെ വിലയ്ക്കാണ് നല്‍കുന്നതെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതുമുലം സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ശരാശരി 315 കോടി രൂപയാണ് ചെവല് വരുന്നതെന്നും മന്ത്രി പറഞ്ഞു.

13 ഇനം സബ്സിഡി ഉത്പന്നങ്ങള്‍ നിശ്ചിത അളവില്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുന്നതിന് 1383 രൂപ നല്‍കേണ്ടി വരുമ്ബോള്‍ സപ്ലൈകോയില്‍ ഇത് 756 രൂപയ്ക്ക് ലഭിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം വിപണി ഇടപെടല്‍ നടത്തുന്നില്ല.

പ്രതിമാസം നാല്‍പ്പത് ലക്ഷം കാര്‍ഡ് ഉടമകള്‍ സപ്ലൈകോയുടെ സബ്സിഡി ഉത്പന്നങ്ങള്‍ വാങ്ങുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഈ ഓണക്കാലത്ത് സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി സ്പെഷ്യല്‍ ആയി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

സാമ്ബത്തിക പ്രയാസങ്ങള്‍ ഉണ്ടായെങ്കിലും സപ്ലൈകോയില്‍ സബ്സിഡി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതില്‍ തടസമുണ്ടായിട്ടില്ല. ചില ഉത്പന്നങ്ങള്‍ മാസത്തിലെ അവസാന ദിവസങ്ങളിലും ആദ്യദിവസങ്ങളില്‍ ഇല്ലാതെ വരുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ ഇപോസ് മെഷീനില്‍ തകരാര്‍ ഉണ്ടെങ്കില്‍ അതിനാവശ്യമായ സമയം നീട്ടി നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button