വീണ്ടും കാർ ദുരന്തം; കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം: പാണ്ടൻചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച്‌ യാത്രക്കാരന് ഗുരുതര പരിക്ക്. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടില്‍ സാബുവിനാണ് (57) ഗുരുതര പരിക്കേറ്റത്.

യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സാബു. വീടിനു സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തത്തിയാണ് തീ അണച്ചത്.

കാര്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയും ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. കാര്‍ കത്തിയതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ കണ്ടുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കാര്‍ കത്തി പരിക്കേല്‍ക്കുന്നവരുടെയും മണപ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസമാണ് കാര്‍ പൊട്ടിത്തെറിച്ച്‌ മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുന്ന സമയം വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News