33.9 C
Kottayam
Monday, April 29, 2024

ഓണം ബംപറിന്റെ 12 കോടി രൂപ ആറ് പേര്‍ക്ക് പങ്കിട്ടു നല്‍കാന്‍ സധിക്കില്ല; ബദല്‍ മാര്‍ഗവുമായി ലോട്ടറി വകുപ്പ്

Must read

ആലപ്പുഴ: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ ഓണം ബംപറിന്റെ 12 കോടി ആറു പേര്‍ ചേര്‍ന്ന് പങ്കിട്ട് എടുക്കേണ്ടതു കൊണ്ട് തുക കൈമാറുന്ന നടപടി ക്രമത്തിലും ചെറിയ മാറ്റം. മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. പകരം ഈ ആറു പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്.

 

നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ടുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കി. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം.

 

ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ് ഇക്കാര്യങ്ങള്‍. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും വകുപ്പ് ഇടപെടില്ല. ചുമതലക്കാരനെ കണ്ടെത്തി നല്‍കേണ്ടതും വിവരങ്ങള്‍ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week