ദുബായ് :മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് എത്തുന്ന യാത്രക്കാർ ഇനിമുതൽ കോവിഡ് -19 പിസിആർ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഓസ്ട്രിയ, മാലിദ്വീപ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് സെപ്റ്റംബർ 4 മുതൽ ദുബായിൽ എത്തുമ്പോൾ കോവിഡ് 19 പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എയർലൈൻ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫോറിനേഴ്സ് അഫയേഴ്സ് അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയുടെ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻ പറഞ്ഞിരുന്നു. എന്നാൽ, അംഗീകൃത ആരോഗ്യ കേന്ദ്രത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് 48 മണിക്കൂറിനുള്ളിൽ നൽകിയ ക്യുആർ കോഡുള്ള സാധുവായ നെഗറ്റീവ് കോവിഡ് 19 പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് അവർ ഹാജരാക്കേണ്ടതുണ്ട്.