പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടവിലാക്കി പീഡനം; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിനിയാണ് പെണ്‍കുട്ടി. 17കാരിയായ പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ 21കാരനായ യുവാവ് ഡല്‍ഹിയിലേക്ക് തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഒന്‍പത് മാസത്തോളമായി തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ഓഗസ്റ്റ് 31നാണ് പോലീസ് മോചിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാള്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News