29.4 C
Kottayam
Friday, June 5, 2026

10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു, ഒമാൻ ഭരണകൂടത്തിൻ്റെ തീരുമാനമിങ്ങനെ

Must read

മസ്‍കത്ത്: ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ 15 ദിവസത്തേക്ക് താത്കാലിക പ്രവേശന നിരോധനം ഒമാൻ സുപ്രിം കമ്മറ്റി ഏര്‍പ്പെടുത്തിയിരുന്നു. ഈ താത്കാലിക നിരോധനമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്.

ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് വിലക്ക്. ഈ 10 രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും വിലക്കിയിട്ടുണ്ട്. എന്നാൽ നയാത്രജ്ഞർ, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week