ഇ ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കില്ല, മെട്രോമാൻ്റെ മണ്ഡലമിതാണ്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം നാളെ തൃശൂരില്‍ ചേരും. ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചേക്കില്ല എന്നാണ് അറിയുന്നത്. ഡോ. കെ എസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ ജനവിധി തേടും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കുകയാണ്        തെരഞ്ഞെടുപ്പ് സമിതി യോഗത്തിന്റെ പ്രധാന അജണ്ട.വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പാലക്കാട്, തൃശ്ശൂര്‍ സീറ്റുകളിലേക്ക് പരിഗണിക്കുന്ന ഇ ശ്രീധരന്റെ പേര് നാളെ ഒരു സീറ്റിലേക്ക് ചുരുക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കിയ പട്ടിക ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News