FeaturedHome-bannerKeralaNews

ഉമ്മൻ ചാണ്ടി നേമത്ത് ,വാഴയ്ക്കൻ തൃക്കാക്കരയിൽ, പി.ടി.തോമസ് പീരുമേട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമ പരിഗണന ഇങ്ങനെ

ന്യൂഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് ഹൈക്കമാണ്ട്. സിറ്റിംഗ് സീറ്റുകളിലടക്കം 35 ഇടങ്ങളിൽ മാത്രമാണ് ഒറ്റ സ്ഥാനാർത്ഥിയിലേക്ക് കേരള നേതാക്കൾ എത്തിയിരിക്കുന്നത് മറ്റു മണ്ഢലങ്ങളിൽ ഒരു സീറ്റിലേക്കെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വമാണ് പാർട്ടിയ്ക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നത്.പുതുപ്പള്ളിയെന്ന സുരക്ഷിത മണ്ഡലം വിട്ട് തലസ്ഥാനത്തെ നേമം പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടി നീങ്ങണമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ആവശ്യം.എന്നാൽ ഈ ആവശ്യത്തിനോട് ഉമ്മൻ ചാണ്ടി അടുക്കാത്തതാണ് പ്രധാന പ്രശ്നം.നേമത്താണ് മത്സരമെങ്കിൽ പുതുപ്പള്ളി,മകൻ ചാണ്ടി ഉമ്മന് നൽകാൻ ധാരണയുണ്ട്.ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ കെ.മുരളീധരൻ എം.പിയെയാണ് നേമത്തേക്ക് പരിഗണിയ്ക്കുന്നത്.തൻ്റെ പുതുപ്പള്ളി സീറ്റിനൊപ്പം കെ.ബാബു തൃപ്പൂണിത്തുറ, കെ.സി.ജോസഫ് കാഞ്ഞിരപ്പള്ളി സീറ്റുകളും ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ഉമ്മൻ ചാണ്ടി.

എ.ഐ.സി.സി സർവേയിൽ ഉയർന്ന റാങ്ക് നേടിയ മാത്യു കുഴൽനാടന് മുവാറ്റുപുഴ സീറ്റ് നൽകും.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും കത്തോലിക്കാ സഭയുടെയും എതിർപ്പ് പരിഗണിച്ച് പി.ടി.തോമസിനെ തൃക്കാക്കരയിൽ നിന്നും ഇടുക്കി പീരുമേട്ടിലേക്ക് മാറ്റാനും ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയിൽ മത്സരിപ്പിയ്ക്കാനും സ്ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.അന്തിമ തീരുമാനത്തിനായി ഇന്ന് രാവിലെയും നേതാക്കൾ യോഗം ചേരും

തദ്ദേശ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളിൽ യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടി നേരിട്ടിരുന്നു. ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ നേമത്ത് മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷത്തെ തിരികെ കൊണ്ടുവരാനാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ അറിയിച്ചിട്ടുണ്ട്.മുരളീധരന് ഇളവ് നൽകിയാൽ മറ്റുള്ളവർക്കും ഇളവ് നൽകേണ്ട സാഹചര്യമുണ്ടാക്കും.അടൂർ പ്രകാശും സുധാകരനും ഹൈബി ഈഡനും മത്സര രംഗത്തേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് മുരളീധരന് മാത്രമായി ഇളവു നൽകാാനവില്ലെന്ന എന്നതാണ് തിരിച്ചടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker