26.6 C
Kottayam
Thursday, March 28, 2024

ഒളിംപിക് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നിരാശ

Must read

ടോക്യോ: ഒളിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് നിരാശ.
ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല.

വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, ലോക റെക്കോഡ് നേടിയ അപൂർവി ചന്ദേല എന്നിവർ ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായി.

യോഗ്യതാ റൗണ്ടിൽ 626.5 പോയന്റുമായി എളവേണിൽ വാളറിവാന് 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തീർത്തും നിരാശപ്പെടുത്തിയ അപൂർവി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി 632.9 പോയന്റുമായി നോർവെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്.
യോഗ്യതാ റൗണ്ടിൽ മുന്നിലെത്തുന്ന ആദ്യ എട്ടു പേർക്കാണ് ഫൈനൽ ബർത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week