27.7 C
Kottayam
Monday, April 29, 2024

ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് ഒഴുകുന്നു: പത്തുകിലോ കഞ്ചാവുമായി കുഴിമറ്റത്ത് താമസിക്കുന്ന കാവാലം സ്വദേശി പിടിയിൽ; പിടിയിലായത് കുറിച്ചി മന്ദിരം കവല ഭാഗത്തു നിന്നും

Must read

കോട്ടയം:ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് ഒഴുകുന്നുതിന് തടയിട്ട് എക്‌സൈസ്. തമിഴ്‌നാട്ടിൽ നിന്നും തൃശൂരിൽ എത്തിച്ച ശേഷം, പൊതികളാക്കി കൈമാറിയ കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുട്ടനാട് കാവാലം ചെറുകര പണിക്കാത്തറ വീട്ടിൽ കിഷോർ മോഹനെ(30)യാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും, കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്നു കുറിച്ചി മന്ദിരം കവല ഭാഗത്തു വച്ചു പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ഹോണ്ട ജാസ് കാറിൽ നിന്നും പത്തുകിലോ കഞ്ചാവും കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഓണംവിപണി ലക്ഷ്യമിട്ട് ജില്ലയിൽ വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം എം.അസീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന. എക്‌സൈസ് സംഘം ചങ്ങനാശേരി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ, പ്രതി വാഹനത്തിൽ എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

പരിശോധനയ്ക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജ്, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ള, ഇൻസ്‌പെക്ടർ അമൽരാജൻ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, സുരേഷ്‌കുമാർ കെ.എൻ, എം.അസീസ്, ഷിജു.കെ, കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റി വ് ഒഫിസർ രാജിവ് കെ ,ലാലു തങ്കച്ചൻ, പ്രവീൺ പി.നായർ, അഞ്ജിത്ത് രമേശ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week