33.4 C
Kottayam
Friday, April 26, 2024

ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയ വീട്ടമ്മ മൂന്നു മക്കളെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി,കോഴിക്കോട്ടെ വീട്ടമ്മയുടെ ഒളിച്ചോട്ടം ഏഴു വയസ് കുറവുള്ള യുവാവിനൊപ്പം

Must read

കോഴിക്കോട്: കാമുകന്‍മാര്‍ക്കൊപ്പം പലതരത്തിലും സാഹചര്യങ്ങളിലും ഒളിച്ചോടുന്ന യുവതികളുണ്ട്. വീട്ടിലെ ഗ്യാസ് സിലിണ്ടറും ഫര്‍ണിച്ചകളുമായി പോലും ഒളിച്ചോടുന്ന വീട്ടമ്മമാരുമുണ്ട്. എന്നാല്‍ ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയ ശേഷം ആശുപത്രിയില്‍ നിന്നാണ് വയനാട് സ്വദേശിനിയായ ഹസീന(39)കാമുകന്‍ നിഷാല്‍(32)നൊപ്പം മുങ്ങിയത്.

ഒരു മാസം മുമ്പായിരുന്നു സംഭവം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഹസീന ഭര്‍ത്താവ് മരുന്നു വാങ്ങാന്‍ പോയ സമയത്താണ് നിഷാലിനൊപ്പം കടന്നുകളഞ്ഞത്. ഗള്‍ഫില്‍നിന്ന് തലേദിവസം നാട്ടിലെത്തിയ നിഷാല്‍ രാമനാട്ടുകരയിലുള്ള ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഓട്ടോയില്‍ കോഴിക്കോട് തൊണ്ടയാട്ടെത്തിയ ഹസീന അവിടെ നിന്നാണ് നിഷാലിനൊപ്പം പോയത്.

ഭാര്യയെ കാണാതായതിനേത്തുടര്‍ന്ന് ഭര്‍ത്താവ് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹസീന കാമുകനൊപ്പം കടന്നുകളഞ്ഞതായി കണ്ടെത്തുകയായിരുന്നു.മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.തെരച്ചിലിനൊടുവില്‍ ബംഗാളില്‍ നിന്ന് ഇരുവരെയും പോലീസ് പിടികൂടുകയും ചെയ്തു.ഹസീനയ്ക്ക് 18 വയസ്സിനു താഴെയുള്ള മൂന്നുകുട്ടികളും നിഷാലിന് മൂന്നുവയസ്സുള്ള ഒരു കുട്ടിയുമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week