ഓള്‍ഡ് മങ്ക് റം ഫുള്‍ ബോട്ടില്‍ ആരും കാണാതെ അരയില്‍ തിരുകി! സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി യുവാവ്

കൊല്ലം: ബിവറേജസ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്നു മദ്യക്കുപ്പി മോഷ്ടിച്ച യുവാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി. കൊല്ലം ആശ്രാമത്തെ ബിവറേജസ് കൗണ്ടറില്‍ നിന്ന് 910 രൂപയുടെ ഓള്‍ഡ് മങ്ക് റം ഫുള്‍ ബോട്ടിലാണ് ശനിയാഴ്ച രാത്രി 8.45നു യുവാവ് കവര്‍ന്നത്. മോഷണം നടത്തിയ വാളത്തുങ്കല്‍ സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. മോഷണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവ് വീട്ടില്‍ നിന്നു മാറിയെന്നാണു സൂചന.

അടയ്ക്കുന്ന സമയമായതിനാല്‍ കൗണ്ടറില്‍ വലിയ തിരക്കില്ലായിരുന്നു. മാസ്‌കും നീല ടീഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ യുവാവ് വന്നയുടന്‍ ഒരു ബോട്ടില്‍ എടുത്ത് അരയില്‍ തിരുകി. തുടര്‍ന്നു മദ്യം വാങ്ങാനെത്തിയവരുമായി സംസാരിച്ചു നിന്നു. പിന്നീടു മദ്യം വാങ്ങിയ ഒരാളോടൊപ്പം കൗണ്ടറിലേക്കു കടന്നു. പുറത്തോട്ടു നില്‍ക്കാമെന്ന് ഇയാളോടു പറഞ്ഞ ശേഷം ഇറങ്ങിപ്പോവുകയായിരുന്നു.

ഇയാളോടൊപ്പം വന്നയാളാണെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു യുവാവിന്റെ നീക്കം. യുവാവ് അര മണിക്കൂര്‍ മുന്‍പ് ഇതേ കൗണ്ടറില്‍ എത്തി സാഹചര്യങ്ങള്‍ നോക്കിയ ശേഷം തിരിച്ചുപോയിരുന്നെന്നു ജീവനക്കാര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ മോഷണ ശ്രമം നടത്തിയ ഒരാളെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version