24.9 C
Kottayam
Monday, June 8, 2026

ടി20 ലോകകപ്പ്, രോഹിത്തിനെ ഒഴിവാക്കിക്കൂടെ, മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി നൽകി വിരാട് കോലി

Must read

ദുബായ്:ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം പാക് മാധ്യമപ്രവര്‍ത്തകന്(Pak Journalist) ഇന്ത്യന്‍(Team India) നായകന്‍ വിരാട് കോലിയുടെ(Virat Kohli) ചുട്ട മറുപടി. ഓപ്പണറും ഉപനായകനുമായ രോഹിത് ശർമ്മയെ(Rohit Sharma) ഒഴിവാക്കി ഇഷാൻ കിഷനെ(Ishan Kishan) കളിപ്പിച്ചുകൂടേയെന്ന ചോദ്യത്തിനാണ് ഇന്ത്യൻ നായകൻ ഒന്നാംതരം മറുപടി നൽകിയത്.

പാകിസ്ഥാനോട് 10 വിക്കറ്റിന് ടീം ഇന്ത്യ തോറ്റതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. ‘സന്നാഹ മത്സരങ്ങളിൽ ഇഷാൻ കിഷൻ നന്നായി കളിച്ചിരുന്നു. രോഹിത് ശർമ്മയേക്കാൾ നല്ല കളിക്കാരനല്ലേ ഇഷാൻ കിഷൻ’- പാക് മാധ്യമപ്രവർത്തകൻ സയിദ് ഹൈദർ ഇന്ത്യൻ നായകൻ വിരാട് കോലിയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ ഉരുളയ്‌ക്ക് ഉപ്പേരി പോലെ കോലിയുടെ തക്ക മറുപടി വന്നു.

‘വലിയ ചോദ്യം തന്നെ! ഏറ്റവും നല്ല ടീമാണ് ഇന്ന് കളിച്ചതെന്നാണ് ഞാൻ കരുതുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം. നിങ്ങളാണെങ്കിൽ രോഹിത്തിനെ ഒഴിവാക്കുമോ? ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ രോഹിത് നന്നായി കളിച്ചത് നിങ്ങൾക്കറിയാമോ? സർ, നിങ്ങൾക്ക് വിവാദം ഉണ്ടാക്കാനാണ് ഉദേശമെങ്കിൽ അത് പറയൂ. അതനുസരിച്ച് ഞാൻ മറുപടി തരാം’- കോലി മറുപടി നല്‍കി

- Advertisement -

രോഹിത് ശർമ്മയും വിരാട് കോലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. ഇത് ആളിക്കത്തിക്കാൻ ശ്രമിച്ച പാക് മാധ്യമപ്രവർത്തകനാണ് കിംഗ് കോലി വായടപ്പിക്കുന്ന മറുപടി നല്‍കിയത്.

- Advertisement -

ദുബായില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലി(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week