വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ 55കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55കാരന്‍ അറസ്റ്റില്‍. തളിയില്‍ സ്വദേശി കെ.വി.വിജയനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയുടെ വീട്ടില്‍ ത്രാസ് വാങ്ങുന്നതിന് എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയ പതിമൂന്നുകാരി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷകര്‍ത്താക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടില്‍ നിന്ന് വിജയനെ അറസ്റ്റ് ചെയ്യുകയായിരിന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News