വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാറിന്റെ (24) മൃതദേഹം ഉള്‍വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് നിഗമനം.
വനത്തിലേക്ക് പോയ ശിവകുമാറിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ഇന്ന് രാവിലെ മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശരീരം വലിച്ചുകൊണ്ടുപോയ അടയാളം തിരിച്ചറിഞ്ഞു. ഉള്‍വനത്തില്‍ നടത്തിയ തിരച്ചിലില്‍ ചെതലയം ഫോറസ്റ്റ് റേഞ്ചിലുള്‍പ്പെടുന്ന പുല്‍പ്പള്ളി കാര്യംപാതിക്കടുത്ത് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മുളങ്കൂമ്പ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം പത്തനംതിട്ട തണ്ണിത്തോട് സ്വദേശി യുവാവും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News