മസ്കറ്റ്: കൊമോറോസ് പതാകവെച്ച എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്.
പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. പ്രെസ്ടിജ് ഫാൽക്കൻ എന്ന പേരിലുള്ള കപ്പലിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ പ്രസ്ഥാവനയിൽ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News