KeralaNews

ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ച് വീണ് നഴ്‌സിന് ഗുരുതര പരിക്ക്

കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ചുവീണ് നഴ്‌സിന് ഗുരുതര പരിക്ക്. തിരൂര്‍ കുറ്റിപ്പാലയില്‍ ഞായറാഴ്ച രാവിലെ 11.45നാണ് സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലന്‍സിലെ നിത്യ എന്ന നഴ്‌സിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിരൂരില്‍നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകടമേഖലയായ കുറ്റിപ്പാല വളവില്‍ വെച്ച് ആംബുലന്‍സില്‍നിന്ന് നഴ്‌സ് പുറത്തേക്ക്‌വീഴുകയായിരുന്നു. മുന്‍വശത്തെ സീറ്റിലാണ് നഴ്‌സ് ഇരുന്നിരുന്നത്. ഉടന്‍ തന്നെ ഈ ആംബുലന്‍സില്‍ ഇവരെ മഞ്ചരിയിലേക്ക് എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker