ആലപ്പുഴ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇരുപതോളം പേര്‍ക്ക് എതിരെ പോലീസ് കേസടുത്തു. ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് അമ്പലപ്പുഴ ംപാലീസാണ് കേസെടുത്തത്.
കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളിയില്‍ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തില്‍ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തത്.
കരിമണല്‍ കൊണ്ടുപോകുന്നതിന് എതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കുന്നതിനിടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സി.പി.ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണല്‍ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News