എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ അന്തേവാസി ഏയ്ഞ്ചല്‍ (80) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം രാവിലെ എറണാകുളത്ത് ഒരു കൊവിഡ് മരണം റിപ്പൊര്‍ട്ട് ചെയ്തിരുന്നു. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടില്‍ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News