സഹോദരിക്കൊപ്പം ഒപ്പന കളിച്ച് ഈദ് ആശംസകള്‍ നേര്‍ന്ന് അനു സിതാര

ബലി പെരുന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടി അനു സിത്താര. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കു വെച്ച വീഡിയോയിലാണ് താരം ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പിതാവ് അബ്ദുള്‍ സലാമിന്റെ ഉമ്മ റുഖിയക്കും സഹോദരി അനു സോനാരയ്ക്കും ഒപ്പമാണ് അനുവിന്റെ വീഡിയോ.

മധുവര്‍ണപ്പൂമോളല്ലേ എന്ന ഗാനത്തിന് ഒപ്പന കളിച്ചാണ് അനുവും സഹോദരിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അനുവിന്റെ അച്ഛന്‍ അബ്ദുള്‍ സലാമും അമ്മ രേണുകയും മിശ്ര വിവാഹിതരാണ്.

ലോക്ഡൗണ്‍ സമയത്ത് തുടങ്ങിയ യൂട്യൂബ് ചാനലില്‍ സജീവമാണ് അനു സിത്താര. മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

View this post on Instagram

@anusonara @vishnuprasadsignature

A post shared by Anu Sithara (@anu_sithara) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News