ലച്ചുവും മുടിയനും പുതിയ വീഡിയോയിൽ!
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.പരമ്പരയിലെ ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവർ.മറ്റു സീരിയലുകൾ പോലെ അവിഹിതവും അമ്മായിയമ്മ മരുമകൾ പോരും ഒന്നും കുത്തിനിറയ്ക്കാതെ ഒരു സാധാരണ കുടുംബത്തിലെ കാഴ്ചകൾ നിറഞ്ഞതുകൊണ്ടാണ് ഉപ്പും മുളകും ഇത്രക്കും ജനപ്രീതി നേടിയത്.
അവിടെയും എല്ലാവരും ചൂണ്ടി കാണിക്കുന്നത് ലെച്ചുവിന്റെ ഗ്യാപ്പാണ്. ലെച്ചു അഥവ ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി മാസങ്ങള്‍ക്ക് മുന്‍പാണ് ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്. ന്യൂയറിനോട് അനുബന്ധിച്ച് ലെച്ചുവിന്റെ വിവാഹം നടത്തിയിരുന്നു. ആയിരം എപ്പിസോഡ് തികയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാഹത്തോടെ നടി പരമ്പര തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.
ഉപ്പും മുളകില്‍ നിന്നും മാറിയതിന് ശേഷം ഇപ്പോള്‍ യൂട്യൂബ് ചാനലൊക്കെ തുടങ്ങി സന്തോഷത്തോടെ കഴിയുകയാണ് ജൂഹി. നടിയെ കുറിച്ചുള്ള ഓരോ വാര്‍ത്തയും അതിവേഗം വൈറലായി മാറുന്നതും പതിവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ലെച്ചു അഭിനയിച്ചിരുന്ന എപ്പിസോഡിലെ ഒരു വീഡിയോ വലിയ തരംഗം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ വൈറലവുകയാണ്.
ജൂഹി റുസ്തഗിയും ഉപ്പും മുളകിലെയും മുടിയന്‍ അഥവ വിഷ്ണുവിനെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാറിനൊപ്പമുള്ള വീഡിയോ ആയിരുന്നു. ഇരുവരും ഒന്നിച്ച് നടത്തിയൊരു ഫോട്ടോഷൂട്ട് വീഡിയോ ആണ് വീണ്ടും വൈറലാവുന്നത്. വെള്ള നിറമുള്ള കോട്ടും സ്യൂട്ടും ധരിച്ച് വിഷ്ണു എത്തിയപ്പോള്‍ ഗൗണ്‍ ആയിരുന്നു ജൂഹിയുടെ വേഷം. ഫോട്ടോഷൂട്ടിനൊപ്പം വിഷ്ണു ഡാന്‍സ് കളിക്കുന്ന വീഡിയോയും ചേര്‍ത്തിരുന്നു.
ഞങ്ങളുടെ പഴയ ഫോട്ടോഷൂട്ട് വീഡിയോ എന്ന് പറഞ്ഞ് കൊണ്ട് ഋഷി തന്നെയായിരുന്നു യൂട്യൂബ് ചാനലിലൂടെ ജൂഹിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നാലര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെ ലെച്ചുവിനോട് വീണ്ടും തിരിച്ച് വരാന്‍ പറയുകയാണ് ആരാധകര്‍. ഇനിയെങ്കിലും ലെച്ചുവിന് വരാം. മുടിയൻ ചേട്ടൻ തന്നെ ഒന്ന് പറയാമോ എന്നൊക്കെയാണ് ചിലരുടെ കമൻ്റുകൾ.
ഇപ്പോള്‍ പാറുക്കുട്ടി കൂടി തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതേ സമയം പൂജ ജയറാം എന്ന കഥാപാത്രത്തിന് തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീട് ഇല്ലേ എന്ന സംശയവും ഉയര്‍ന്ന് വരുന്നുണ്ട്. പൂജയ്ക്ക് കൊടുത്തിരിക്കുന്ന ഡയലോഗുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും മികച്ചതാണെന്നുമടക്കം പറഞ്ഞ് സമ്മിശ്ര പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.