26.9 C
Kottayam
Monday, May 6, 2024

100 ന് പകരം ഇനി 112 അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ മാറ്റം

Must read

തിരുവനന്തപുരം:അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിനെയടക്കം ബന്ധപ്പെടുന്നതിനുള്ള നമ്പറില്‍ മാറ്റം.100 ന് പകരം 112 ല്‍ വിളിച്ചാല്‍ ഇനി സഹായം ലഭ്യാമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

രാജ്യവ്യാപകമായി അടിയന്തിര സാഹചര്യങ്ങള്‍ നല്‍കുന്നതിനുള്ള രാജ്യവ്യാപക സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

ഫയര്‍ഫോഴ്‌സിന്റെ 101ഉം അധികം വൈകാതെ പഴങ്കഥയാകും. ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്കുളള 108, കുട്ടികള്‍ക്ക് സഹായം നല്‍കുന്ന 181 എന്നിവയും ഉടന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാകും.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തുക.തുടര്‍ന്ന് പോലീസ് ജിപിഎസ് വഴി പരാതിക്കാരന്റെ സ്ഥലം മനസിലാക്കും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂം സെന്ററുകള്‍ വഴി കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാല്‍ ഉടനടി സേവനം കിട്ടും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്ററിന്റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണില്‍ അമര്‍ത്തിയാല്‍ പൊലീസ് ആസ്ഥാനത്തെ സെന്ററില്‍ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും,ഇമെയില്‍,എസ്.എം.എസ് എന്നിവ വഴിയും സേവനം ലഭ്യാക്കും.അടിയന്തിര രക്ഷാ ദൗത്യം,ഫയര്‍ ഫോഴ്‌സ എന്നിവയിലേക്കുള്ള ആവശ്യങ്ങളും 112 ലൂടെ നടക്കും.സേവനകള്‍ ദുരുപയോഗം ചെയ്യരുതെന്ന കര്‍ശന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week