KeralaNews

‘ആവശ്യമുള്ളപ്പോള്‍ മന്നം നവോത്ഥാന നായകന്‍, അല്ലാത്തപ്പോഴെല്ലാം അവഗണന’; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എന്‍.എസ്.എസ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് എന്‍എസ്എസ് അഭിപ്രായപ്പെട്ടു.

ദേശാഭിമാനിയില്‍ മന്നത്തെ കുറിച്ചു വന്ന ലേഖനം അതിന് ഉദാഹരണമാണ്, ആവശ്യമുള്ളപ്പോള്‍ മന്നത്തെ നവോത്ഥാന നായകനാക്കുന്ന സര്‍ക്കാര്‍ അവസരം കിട്ടുന്നിടത്തെല്ലാം അദ്ദേഹത്തെ അവഗണിക്കുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകത്തില്‍ നിന്നും മന്നത്തെ ഒഴിവാക്കിയത് അധാര്‍മ്മികവും ബോധപൂര്‍വവുമായ അവഗണനയായാണ് എന്‍.എസ്.എസ് കാണുന്നത്.

ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ പ്രതിയാക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ ആവശ്യപ്പെട്ടിരുന്നു..

തൊഴിൽ രഹിതരും വിദ്യാർത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരും അടക്കമുള്ളവർക്കെതിരായ കേസ് ഇപ്പോഴും നിലനിൽക്കുകയാണ്. സന്നിധാനത്ത് ദർശനത്തിനെത്തിയ നിരപരാധികളായ ഭക്തരുടെ പേരിലും കേസുണ്ട്. ഇതിലും ഗൗരവമേറിയ പല കേസുകളും സർക്കാർ നിരുപാധികം പിൻവലിക്കുന്ന സാഹചര്യത്തിൽ, ഈ കേസുകളും പിൻവലിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം കാട്ടണം. അതല്ലെങ്കിൽ വിശ്വാസികൾക്കെതിരെയുള്ള സർക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് എൻ.എസ്.എസ് ആവശ്യം അംഗീകരിച്ച സർക്കാർ ശബരിമല പ്രക്ഷോഭത്തിലെ ഗൗരവമില്ലാത്ത കേസുകൾ റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു.ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്ത നിരപരാധികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചത് സ്വാഗതാർഹമാണ്. ഇതായിരുന്നു ജി.സുകുമാരൻ നായരുടെ പ്രതികരണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker