NationalNews

ബിരിയാണിയില്‍ കോഴിക്കാല്‍ കിട്ടിയില്ല, കല്ല്യാണവീട്ടില്‍ പൊരിഞ്ഞ തല്ല്

ബറേലി: വിവാഹവീട്ടില്‍ തല്ലും വഴക്കുമുണ്ടാകുന്ന സംഭവങ്ങളൊന്നും അത്ര പുതുമയുള്ളതല്ല. പണ്ടുകാലത്തും ചിലപ്പോള്‍ ഇതൊക്കെ നടന്നിട്ടുണ്ടാവാം. നമ്മള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്ന് മാത്രം. എന്നാല്‍, ഇന്ന് മൊബൈല്‍ ക്യാമറകളും സോഷ്യല്‍ മീഡിയയും സജീവമായതിനാല്‍ തന്നെ ലോകത്തെവിടെ എന്ത് നടന്നാലും ആരും അറിയും എന്ന അവസ്ഥയാണ്.

കല്ല്യാണവീട്ടില്‍ പലപല വിഷയങ്ങളുടെ പേരില്‍ തല്ലു നടക്കുന്നതിന്റെ അനേകം വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്തിനേറെ പറയുന്നു, കേരളത്തില്‍ തന്നെയുമുണ്ടായി അത്തരത്തിലുള്ള തല്ലുകള്‍.

എന്നാലിപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോയാണ്. കല്ല്യാണത്തിനിടെ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല് കിട്ടിയില്ല എന്നും പറഞ്ഞാണ് തല്ലു നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബറേലിയിലാണത്രെ സംഭവം നടന്നത്. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തില്‍ ചിക്കന്‍ ലെഗ് പീസ് ഇല്ലായിരുന്നു എന്നും പറഞ്ഞ് വരന്റെ വീട്ടുകാര്‍ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button