24.8 C
Kottayam
Saturday, October 26, 2024

നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റ്: അപേക്ഷിക്കാൻ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷൻ അവസരം

Must read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള്ള നഴ്സ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. 

ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്)  2024 നവംബര്‍ ഒന്നിനും, തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷൻ, തൈക്കാട്) നവംബര്‍ നാലിനോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 മുതല്‍ ആരംഭിക്കും. 

നഴ്സിങ്ങിൽ  ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സിവി, പാസ്പോർട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനോടൊപ്പം നടക്കും. 

വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമ്മൻ ഭാഷയില്‍  ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും. പ്രായപരിധി 38 വയസ്സ്.  ഇതിനായുളള അഭിമുഖം 2024 നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും.  

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍  സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണെന്നും നോര്‍ക്ക റൂട്സ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓണ്‍ലൈന്‍ സ്വകാര്യ നിമിഷങ്ങളും സുരക്ഷിതമാക്കാം; ഡിജിറ്റൽ കോണ്ടവുമായി ജർമൻ കമ്പനി

ഒളിക്യാമറകളുടെ ലോകമാണിത്. പേനയിലും ഫോണിലും കാറിലും ഹോട്ടല്‍ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമില്‍ പോലും ഒളിക്യാമറയെ ഭയക്കേണ്ട കെട്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് നമ്മുടെ ഫോണിലെ ക്യാമറയും...

പാലക്കാട് ഡി.സി.സി തീരുമാനിച്ചത് മുരളീധരനെ മത്സരിപ്പിക്കാൻ; എത്തിയത് പട്ടികയിലില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍,കത്ത് പുറത്ത്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി. നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഡി.സി.സി ഭാരവാഹികള്‍...

ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും; മസ്‌കിന്റെ പ്രഗ്നൻസി റോബോട്ടുകൾ ഹിറ്റ്

ന്യൂയോര്‍ക്ക്‌:മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ നിത്യജീവിതത്തിൽ ഫോണും വാഹനങ്ങളും നെറ്റും...

കിളിരൂർ കേസിലെ വിഐപി ആര്? തുറന്നുപറഞ്ഞ് ശ്രീലേഖ ഐപിഎസ്

തിരുവനന്തപുരം: കിളിരൂർ കേസിലെ വിഐപിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങൾക്ക് അവസാനമിട്ട് മുൻ ഡിജി ശ്രീലേഖ ഐപിഎസ്. കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്നും അങ്ങനെ ഒരാളില്ലെന്നും അവർ വെളിപ്പെടുത്തി. വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്....

അര്‍ധരാത്രി മുറിയില്‍ കയറിയ റൂം ബോയ്, നടി ഉറങ്ങുന്നത് കണ്ട് അരികിലിരുന്നു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യവുമായി സംവിധായകന്‍

ആലപ്പുഴ:ഡബ്ല്യുസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ നായിക നടിയ്‌ക്കെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ ഈ നടി പാവങ്ങളെ മുന്നില്‍ കൊണ്ടിടുകയാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. സ്ഥാപക അംഗങ്ങളില്‍...

Popular this week