‘ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ പ്രണയം തുറന്ന് പറഞ്ഞ് നൂറിന്‍

‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിന്‍ ഷെരീഫിന്റെ ഫോട്ടോ. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഫോട്ടോ. എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്.

ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍- നൂറിന്‍ ഷെരീഫ് എഴുതുന്നു. എന്നാല്‍ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിന്‍ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലാണ് നൂറിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News