കൊച്ചി: മതരഹിതർക്കുും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇത് ഭരണഘടനാപരമായ അവകാശമാണെന്നും ഉത്തരവിൽ പറയുന്നു. ഇവർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.
മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുതെന്നും കോടതി ചൂണ്ടിക്കാട്ടി, പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരിക്കലും അത് നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.